Friday, February 8, 2013

പരുക്കു് - കാര്യകാരണങ്ങള്‍

വളരെ വേഗതയില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അപകടമുണ്ടായി പരുക്കുകള്‍ സംഭവിക്കുന്നതു് എങ്ങനെ എന്നു നോക്കാം.

അപകടത്തില്‍ പെടുമ്പോള്‍ നാല്‍ചക്രവാഹനത്തിന്റെ ഭാഗങ്ങള്‍ തന്നെ കവചമായി പ്രവര്‍ത്തിക്കുന്നതു പോലത്തെ സംരക്ഷണം ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കു് ഇല്ല. തുറസ്സായ വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ അപകടം ഉണ്ടായാല്‍ പരുക്കുകള്‍ പല തരത്തിലും വലിപ്പത്തിലും ഉണ്ടാവാം.

ആദ്യ ഘട്ടം - 

വണ്ടി നിയന്ത്രണം വിട്ടു പോകുവാന്‍ തുടങ്ങിയാല്‍ തിരുത്താനും നിയന്ത്രിക്കാനും അവസരം കിട്ടില്ല. ആദ്യം സംഭവിക്കുന്നതു് വാഹനത്തില്‍ നിന്നും തെറിച്ചു പോവുക എന്നതാണു്. ഹെല്‍മെറ്റു് ധരിച്ചിട്ടുണ്ടെങ്കില്‍ പോലും അതു് ശരിക്കു് ഉറപ്പിച്ചു് പിടിപ്പിച്ചിട്ടല്ലയെങ്കില്‍ അതു് തലയില്‍ നിന്നും തെറിച്ചു പോകും.

രണ്ടാം ഘട്ടം -

ശരീരഭാഗങ്ങള്‍ നിലത്തു് മുട്ടുന്ന സമയം - പ്രധമ പരുക്കു്

മൂന്നാം ഘട്ടം -

നിലത്തു് മുട്ടിയ ശരീരഭാഗത്തു് പരുക്കു് സംഭവിച്ചാലും വണ്ടിയുടെ വേഗത ശരീരത്തിനും ഉള്ളതിനാല്‍ റോഡില്‍ കൂടി ഉരഞ്ഞു പോവുകയോ ഉരുണ്ടു പോവുകയോ ചെയ്യും - ദ്വിതീയ പരുക്കു്

നാലാം ഘട്ടം -

ശരീരം ഏതെങ്കിലും തടസ്സത്തില്‍ മുട്ടി നില്‍ക്കുന്നു - ത്രിതീയ പരുക്കു്

അഞ്ചാം ഘട്ടം -

മറ്റു വാഹനങ്ങളില്‍ മുട്ടി പരുക്കുണ്ടാവുന്നു - നാലാം പരുക്കു്


ഇവയില്‍ ആദ്യ ഘട്ടവും അവസാനത്തെ ഘട്ടവും സംഭവിക്കുമ്പോള്‍ അന്യവാഹനം അപകടത്തില്‍ പെടുന്നതിനാല്‍ നിങ്ങളുടെ സുരക്ഷയില്‍ നിങ്ങള്‍ക്കു് മാത്രമല്ല പങ്കു് എന്നു മനസ്സിലാക്കാം. ഈ ഒരു കാരണത്താല്‍ എല്ലാ വണ്ടികള്‍ക്കും ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ആവശ്യമായി വരുന്നു. നിങ്ങളുടെ അശ്രദ്ധയ്ക്കു് മറ്റു വണ്ടിക്കാര്‍ ഉത്തരം പറയേണ്ടി വരുന്നതിനാല്‍ നിങ്ങള്‍ ഹെല്‍മെറ്റു് ധരിക്കേണ്ടതു് നിങ്ങളുടെ മാത്രം ആവശ്യം അല്ല. നിങ്ങള്‍ സ്വയം ഹെല്‍മെറ്റു് ധരിക്കുന്നില്ലെങ്കില്‍ അതു് നിയമപരമായി നടപ്പിലാക്കേണ്ട ചുമതല കോടതിയ്ക്കും സര്‍ക്കാരിനും വരുന്നു. ഹെല്‍മറ്റു് മടിയില്‍ വയ്ക്കാതെ തലയില്‍ തന്നെ വച്ചു് കൊളുത്തിട്ടു് തെറിച്ചു് പോകാതെ അതു് ബന്ധവസ്സാക്കുകയും ചെയ്യണം. പോകുന്ന വഴിക്കു് പിടിക്കപ്പെടാതിരിക്കുവാന്‍ വേണ്ടി മാത്രം ഹെല്‍മറ്റു് പെട്രോള്‍ റ്റാങ്കിന്റെയും പുറത്തും ഹാന്റില്‍ ബാറിലും അലസമായി തൂക്കി ഇട്ടു് വണ്ടി ഓടിച്ചാല്‍ അതു് അവിടെ നിന്നും തെറിച്ചു് പോയി മറ്റു വണ്ടിക്കാര്‍ക്കു് അപകടം വിളിച്ചു വരുത്തും എന്നു കൂടി ഓര്‍മ്മിക്കുന്നതു് നല്ലതാണു്.

.

No comments:

Post a Comment