Friday, February 8, 2013

വാഹനാപകടം - കാര്യകാരണങ്ങള്‍

വാഹനാപകടങ്ങള്‍ ഉണ്ടാവുന്നതു് ഒരിക്കലും ബോധപൂര്‍വ്വമല്ല.

കാരണങ്ങള്‍

80% അപകടങ്ങളും അശ്രദ്ധ കൊണ്ടുണ്ടാവുന്നവയാണു്
20% മദ്യപിച്ചു് വണ്ടി ഓടിക്കുന്നതിനാല്‍

സ്വയം എത്ര ശ്രദ്ധിച്ചാലും മറ്റൊരാളുടെ അശ്രദ്ധകൊണ്ടും അപകടമുണ്ടാകാം

അപകടത്തിലേക്കു് നയിക്കുന്ന സാഹചര്യങ്ങള്‍

മയക്കുമരുന്നുകളുടെ ഉപയോഗം
മദ്യപാനം
അശ്രദ്ധ
പ്രകടന ബുദ്ധി
അമിതമായ ആത്മ വിശ്വാസം
ശരീരക്ഷീണം
പരിചയക്കുറവു്
മൊബൈല്‍ ഫോണില്‍ സംസാരിക്കല്‍
മഴയത്തു് വണ്ടി ഓടിക്കല്‍
റോഡിന്റെ അവസ്ഥ - കാഴ്ചയ്ക്കു് തടസ്സം, കുണ്ടും കുഴിയും, വളവു്, റോഡില്‍ മണ്ണു്, റോഡില്‍ ഡീസല്‍,
രാത്രിയില്‍ എതിരെ വരുന്ന വണ്ടിയുടെ ഹെഡു്ലൈറ്റു്
എതിരെ വരുന്ന വാഹനങ്ങള്‍ക്കു് അതിരു തിരിക്കാത്ത റോഡുകള്‍
കയറ്റം, ഇറക്കം, വളവു്
വാഹനത്തിന്റെ കേടുപാടുകള്‍ - പങ്ക്‍ചര്‍, ബ്രേക്കിന്റെ തകരാറുകള്‍, സസ്പന്‍ഷന്റെ കേടുപാടുകള്‍, 
ബ്രേക്കിംഗു് ദൂരം ഇടാതെ മുമ്പേ പോകുന്ന വാഹനത്തിനു് തൊട്ടുപിന്നാലെ ഓടിക്കല്‍
ട്രാഫിക്കു് നിയമങ്ങള്‍ തെറ്റിച്ചുള്ള വണ്ടി ഓടിക്കല്‍
പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍

കൂടുതല്‍ അപകടസാധ്യതയുള്ള സമയം

ആഴ്ചയിലെ ആദ്യത്തെ പ്രവര്‍ത്തി ദിവസം രാവിലെ
ആഴ്ചയിലെ അവസാനത്തെ പ്രവര്‍ത്തി ദിവസം വൈകുന്നേരം
അവധിദിനങ്ങള്‍ക്കു് തലേന്നു് വൈകുന്നേരം.
അവധിദിനങ്ങള്‍ക്കു് പിറ്റേന്നു് രാവിലെ
വിശേഷദിവസങ്ങള്‍
മദ്യപാനികള്‍ റോഡില്‍ ഇറങ്ങുന്ന സമയങ്ങള്‍
മോശമായ കാലാവസ്ഥ

.

No comments:

Post a Comment